ട്രെയിനിലെ റാഗിംഗ്; മഫ്തിയില്‍ പൊലീസിനെ നിയോഗിച്ചു, റാഗിംഗ് തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും

കാസര്‍കോട്: ട്രെയിനുകളിലേയും സ്‌കൂളുകളിലെയും റാഗിങ് തടയാന്‍ പൊലീസ് പ്രത്യേക യോഗം ചേര്‍ന്നു.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡ്ഡി ജില്ലാ പൊലീസ് കാര്യാലയത്തില്‍ ആര്‍പിഎഫ്, കേരള റെയില്‍വേ പൊലീസ് എന്നിവരെ ഉള്‍കൊള്ളിച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ അഡിഷണല്‍ എസ് പി ദേവദാസന്‍ സിഎം, ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍ കുമാര്‍ എ, ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍, കേരള റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ സംയുക്തമായി സ്‌പെഷല്‍ സ്‌ക്വാഡിന് രൂപം നല്‍കി. ട്രെയിന്‍, വിദ്യാലയങ്ങള്‍, പൊതു ഇടങ്ങളിലും റാഗിംഗ് പിടികൂടാനാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി മഫ്തിയില്‍ ട്രെയിനുകളില്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. റാഗിംഗ് പിടികൂടിയാല്‍ വിട്ടുവീഴ്ച ഇല്ലാത്ത നിയമനടപടി സ്വീകരിക്കും. ഈ അധ്യയന വര്‍ഷം ആരംഭിച്ചത് മുതല്‍ നിരവധി റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ഒരു അധ്യാപകനെ ട്രെയിനില്‍ വെച്ച് മര്‍ദ്ദിച്ച സാഹചര്യം ഉണ്ടാകുകയും പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ട്രെയിനില്‍ വെച്ച് റാഗ് ചെയ്യുന്നത് വ്യാപകമായതോടെ ട്രെയിന്‍ യാത്ര വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വളരെ ദുഷ്‌കരമായി. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടേയും മറ്റ് യാത്രക്കാരുടേയും പരാതികള്‍ വര്‍ധിച്ചതോടെയാണ് പൊലീസ് യോഗം ചേര്‍ന്നത്. റാഗിംഗ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനം റാഗിംഗ് നടന്നത് മറച്ചുവെക്കാന്‍ ശ്രമിച്ചാല്‍, സ്ഥാപനം റാഗിംഗിന് കൂട്ടുനിന്നതായി നിയമം കാണുന്നതാണ്. റാഗിംഗുമായി ബന്ധപ്പെട്ട ഏത് പരാതിയും നിങ്ങള്‍ക്ക് ആന്റി റാഗിംഗ് ഹെല്പ് ലൈന്‍ നമ്പറായ 1800-180-5522 (24ഃ7 Toll Free) ലേക്ക് വിളിക്കാവുന്നതാണ്. അതുപോലെ പൊലീസ് സ്റ്റേഷനുകളിലും അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. (ഇമെയില്‍- [email protected], sh_vsskävþwww.antiragging.in)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page