വിനയ് പ്രസാദ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് രാജിവച്ചു

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: യുഎസ് വാക്‌സിന്‍ നയങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി ശ്രദ്ധേയനായ ഡോ. വിനയ് പ്രസാദ്, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് രാജിവച്ചു. ട്രംപ് ഭരണകൂടത്തിന് കീഴില്‍ മൂന്നുമാസം മാത്രം നീണ്ട സേവനത്തിനൊടുവിലാണ് ഈ അപ്രതീക്ഷിത രാജി.
കോവിഡ്-19 വാക്‌സിന്‍ ബൂസ്റ്ററുകള്‍ സംബന്ധിച എഫ് ഡി എ യുടെ നയങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയ ഉദ്യോഗസ്ഥനാണ് പ്രസാദ്. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും അതീവ അപകടസാധ്യതയുള്ളവര്‍ക്കും മാത്രം വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്ന നയം അദ്ദേഹത്തിന്റെ കീഴിലാണ് പ്രാബല്യത്തില്‍ വന്നത്. ഇത് മുന്‍കാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്നുള്ള വലിയ വ്യതിചലനമായിരുന്നു.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി കാലിഫോര്‍ണിയയിലേക്ക് മടങ്ങുകയാണെന്നാണ് പ്രസാദിന്റെ രാജിക്കാരണം. അദ്ദേഹത്തിന്റെ ‘പ്രധാന പരിഷ്‌കാരങ്ങളെ’ അധികൃതര്‍ പ്രശംസിച്ചു. ഫെഡറല്‍ പാന്‍ഡെമിക് നയങ്ങളുടെ ദീര്‍ഘകാല വിമര്‍ശകനായ പ്രസാദിനെ മേയ് മാസത്തിലാണ് എഫ് ഡി എ യുടെ സെന്റര്‍ ഫോര്‍ ബയോളജിക്‌സ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ തലവനായി നിയമിച്ചത്. പിന്നീട് വാക്‌സിനുകള്‍, ബയോളജിക്‌സ്, മെഡിക്കല്‍ സയന്‍സ് എന്നിവയുടെ മേല്‍നോട്ടത്തിനായി അദ്ദേഹത്തെ ചീഫ് മെഡിക്കല്‍, സയന്റിഫിക് ഓഫീസറായും നിയമിച്ചു.
അദ്ദേഹത്തിന്റെ നിയമനം ഏജന്‍സിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള വാക്‌സിനേഷന്‍ ആവശ്യമില്ലെന്ന് അദ്ദേഹം പരസ്യമായി വാദിച്ചിരുന്നു. കൂടാതെ, മോഡേണ, നോവാവാക്‌സ് എന്നിവയുടെ അപ്ഡേറ്റ് ചെയ്ത വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി പരിമിതപ്പെടുത്താന്‍ പ്രസാദ് ഉദ്യോഗസ്ഥരെ മറികടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രസാദിന്റെ രാഷ്ട്രീയ നിലപാടുകളും വലതുപക്ഷ ആക്ടിവിസ്റ്റുകളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page