റെനോ കാസിനോയ്ക്ക് പുറത്ത് വെടിവയ്പ്പ്: ബാച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

-പി പി ചെറിയാന്‍ നെവാഡ, റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോര്‍ട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പില്‍ ബാച്ചിലര്‍ പാര്‍ട്ടിക്കായി എത്തിയ രണ്ട് പേരും ഒരു നാട്ടുകാരനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.വെടിവയ്പ് നടത്തിയ 26കാരനായ ഡക്കോട്ട ഹാവര്‍ എന്നയാളെ റെനോ പോലീസ് വെടിവെച്ചുവീഴ്ത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സ്പാര്‍ക്‌സ് പോലീസ് അറിയിച്ചു.റിസോര്‍ട്ടിന്റെ വാലെറ്റ് ഏരിയയില്‍ ഹാവര്‍ അഞ്ച് പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ 33 വയസ്സുകാരായ ജസ്റ്റിന്‍ അഗ്വില, ആന്‍ഡ്രൂ കനേപ …

കുമ്പളയിലും ‘ഗോവിന്ദച്ചാമി’; കോളേജ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച ഷുഹൈബിനെതിരെ വീണ്ടും കേസ്; പൂര്‍വ്വ ചരിത്രം തേടി പൊലീസ് സകലേഷ് പുരത്തേയ്ക്ക്

കാസര്‍കോട്: കോളേജിലേക്ക് പോകുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചുവെന്ന പരാതിയില്‍ കുമ്പള പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കര്‍ണ്ണാടക, സകലേഷ്പുര സ്വദേശിയും രണ്ടുവര്‍ഷമായി ആരിക്കാടി കടവത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ശുഹൈബി(25)നെതിരെയാണ് കേസെടുത്തത്. സമാനമായ മറ്റൊരു പരാതിയില്‍ അറസ്റ്റിലായ ഷുഹൈബ് റിമാന്റിലാണ്. ഇതിനിടയിലാണ് ജൂണ്‍ അഞ്ചിന് കുമ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍വച്ച് തന്നെ കയറി പിടിച്ചുവെന്ന പരാതിയുമായി കോളേജ് വിദ്യാര്‍ത്ഥിനി കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. മാനഹാനി ഭയന്ന് അന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ജൂലായ് …

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും: മത്സ്യ വിപണി ഉണര്‍ന്നു; മാര്‍ക്കറ്റുകളില്‍ യഥേഷ്ടം മീനുകള്‍, ചെമ്മീന് 200 രൂപ മുതല്‍ സുലഭം

കാസര്‍കോട്: ശക്തമായ കാലവര്‍ഷവും, കടലേറ്റവും, ട്രോളിംഗ് നിരോധനവുമായി മത്സ്യങ്ങളുടെ വരവ് നിലച്ച മാര്‍ക്കറ്റുകളില്‍ യഥേഷ്ടം മത്സ്യങ്ങള്‍ എത്തിത്തുടങ്ങി. മീന്‍ ഭക്ഷണ പ്രേമികള്‍ക്ക് ആശ്വാസമായി. ഇന്ന് ട്രോളിംഗ് നിരോധനം കൂടി അവസാനിക്കുന്നതോടെ കൂടുതല്‍ മത്സ്യങ്ങള്‍ വിപണിയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മത്സ്യ വില്‍പന തൊഴിലാളികളും, ഉപഭോക്താക്കളും.കഴിഞ്ഞ നാല് ദിവസങ്ങളിലായി മാര്‍ക്കറ്റുകളില്‍ ചെമ്മീന്റെ വലിയ തോതിലുള്ള വരവ് അറിയിച്ചിട്ടുണ്ട്. മീഡിയം സൈസിലുള്ള ചെമ്മീന് കിലോയ്ക്ക് 200 രൂപയാണ് വില. ഇത് ഗ്രാമപ്രദേശങ്ങളിലെത്തുമ്പോള്‍ 220 മുതല്‍ 250 രൂപ വരെ ഈടാക്കുന്നുണ്ട്. വലിയ …

മുളിയാര്‍, ആലനടുക്കത്തെ വിറപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ആലനടുക്കത്തും പരിസരത്തും ഭീതി പരത്തി നിലയുറപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു. സി എഫ് ഒ കെ അഷ്‌റഫ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ (ആര്‍.ആര്‍.ടി), എന്‍ വി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് കാട്ടുപന്നിയെ വെടിവച്ചു കൊന്നത്.ആലനടുക്കം മദ്രസ പരിസരത്ത് നിലയുറപ്പിച്ച പന്നിയെ സീനിയര്‍ ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ എത്തിയ ദൗത്യസംഘമാണ് വ്യാഴാഴ്ച പുലര്‍ച്ചെ വെടിവച്ചു കൊന്നത്.മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും ഭീഷണി ഉയര്‍ത്തിയിരുന്ന പന്നിയെ കൊല്ലണമെന്ന് …

ദേശീയപാത സര്‍വീസ് റോഡിനരികിലെ നടപ്പാതയ്ക്ക് കെട്ടിടങ്ങള്‍ തടസ്സമാകുന്നുവോ? അതെങ്ങനെ സംഭവിച്ചുവെന്ന് നാട്ടുകാര്‍ക്ക് സംശയം

കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി കൃത്യമായി ഏറ്റെടുത്ത സ്ഥലത്ത് ദേശീയപാതയും, അതിനോടനുബന്ധിച്ച് സര്‍വീസ് റോഡും, ഓവുചാല്‍ സംവിധാനവും, നടപ്പാതയും ഒരുക്കുമ്പോള്‍ നടപ്പാതയ്ക്ക് മാത്രം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥലമില്ലാതെ പോകുന്നതും ചിലയിടങ്ങളില്‍ നടപ്പാത നിര്‍മ്മിക്കാത്തതും ചര്‍ച്ചയാവുന്നു.കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് ദേശീയപാതയില്‍ നടപ്പാതയുടെ നിര്‍മ്മാണ കാര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് നേരത്തെ തന്നെ നിര്‍മ്മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപ്പാത നിര്‍മ്മാണത്തിലെ മെല്ലെ പോക്കും, അമാന്തവുമാണ് ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.സര്‍വ്വീസ് റോഡിനരികിലെ വ്യാപാരസ്ഥാപനങ്ങളും, കെട്ടിടങ്ങളും, വീടുകളും പല ഭാഗങ്ങളിലും നടപ്പാതയ്ക്ക് …

പൈക്കയില്‍ പള്ളി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു; പൊലീസ് അന്വേഷണം തുടങ്ങി, ചാമ്പലായത് ഉസ്താദ് ഉപയോഗിച്ചിരുന്ന കാര്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈക്കയില്‍ പള്ളി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. പൈക്ക ജുമാമസ്ജിദിലെ ഉസ്താദ് റാസ ബാഖഫി ഹൈതമിയുടെ കാറാണ് കത്തി നശിച്ചത്. കാറിനകത്തുണ്ടായിരുന്ന പാസ്പോര്‍ട്ടും മറ്റു വിലപ്പെട്ട രേഖകളും കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. കാറിനു തീപിടിച്ചതു കണ്ട പരിസരവാസികള്‍ വിവരം കാസര്‍കോട് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണു ഗോപാല്‍, വി.എം സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് …

വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തു; പീഡിപ്പിച്ചത് യുവവനിതാ ഡോക്ടറെ, റാപ്പർ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു

കൊച്ചി: റാപ്പർ വേടനെതിരെ ഡോക്ടറായ യുവതിയുടെ പീഡന പരാതി. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ …

40 കോടി രൂപയുടെ കഞ്ചാവുമായി സ്ത്രീ വിമാനത്താവളത്തിൽ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 കോടി രൂപ വിലവരുന്ന 400 കിലോഗ്രാം ഹൈഡ്രോ പോണിക് കഞ്ചാവ് പിടിച്ചു. ഒരു സ്ത്രീ യാത്രക്കാരിയുടെ ബാഗേജിൽ നിന്നാണ് ഇത് പിടികൂടിയത് എന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വെളിപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് ദുബായിൽ നിന്ന് എത്തിയ വിമാനത്തിലെ യാത്രക്കാരിയെ തടഞ്ഞുനിർത്തിയാണ് അവരുടെ രണ്ട് ചെക്ക് ഇൻ ബാഗുകളിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് ദുബായ് വഴിയാണ് സ്ത്രീ കഞ്ചാവ് കൊണ്ടുവന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. ബാങ്കോക്കിൽ …

റഷ്യയുടെ കിഴക്കൻ മേഖലയിൽ വൻ ഭൂകമ്പം: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിലെ ക്ലൂ ചെവ്സ്കോയ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ബുധനാഴ്ചയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതെന്നു റഷ്യൻ ജിയോ ഫിസിക്കൽ സർവ്വേ വെളിപ്പെടുത്തി. അഗ്നിപർവ്വതത്തിന്റെ മുകളിലെ ഓറഞ്ച് നിറത്തിലുള്ള തീപിടിത്തത്തിന്റെ ഫോട്ടോകൾ ടെലഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഗ്നിപർവതത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചരിവിലൂടെ ചൂടുള്ള ലാവ പുറത്തേക്ക് ഒഴുകുകയാണ്. അഗ്നിപർവ്വതത്തിനു മുകളിൽ രൂക്ഷമായ തിളക്കവും സ്ഫോടനവും ഉണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. റഷ്യയിൽ പെസഫിക് തീരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും ആളുകളെ മാറ്റിപാര്‍പ്പിക്കല്‍ ഉണ്ടായിരുന്നു. …

കാറിടിച്ചു യുവാവ് കൊല്ലപ്പെട്ടു; വാഹനം നിർത്താതെ പോയി, നടി നന്ദിനി കശ്യപ് അറസ്റ്റിൽ

ഗുവാഹത്തി: അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടിട്ടും വാഹനം നിർത്താതെ പോയ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിലായി. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർഥി സമിയുൽ ഹഖിനെയാണ് (21) നടി ഓടിച്ച കാർ ഇടിച്ചത്. ജൂലൈ 25നായിരുന്നു സംഭവം. ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. 21 കാരനെ അതിവേഗത്തിലെത്തിയ സ്കോർപിയോ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം നടന്നെന്ന് മനസിലായിട്ടും വാഹനം നിർത്താനോ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാനോ നടി ശ്രമിച്ചില്ലെന്ന് …

ധർമ്മസ്ഥല കൂട്ട ശവസംസ്കാരം : ഒരിടത്തുനിന്ന് തെളിവ് ലഭിച്ചെന്നു അഭിഭാഷകൻ:അത് വെറുതെ എന്ന് എസ് ഐ ടി

ധർമ്മസ്ഥല : ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാര കേസിൽ ഖനന സ്ഥലങ്ങളിൽ ഒന്നിൽ നിന്നു കീറിയ ചുവന്ന ബ്ലൗസും ,പാൻ കാർഡ് ,2 എടിഎം കാർഡുകൾ എന്നിവ യും കണ്ടെടുത്തു എന്ന് കേസിലെ വിസിൽ ബ്ലോവറുടെ പ്രതിനിധിയായ അഭിഭാഷകൻ മഞ്ജുനാഥ് വെളിപ്പെടുത്തി. മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് ധർമ്മസ്ഥല ക്ഷേത്രനഗരിയിൽ എസ്ഐടി കുഴിയെടുത്ത് പരിശോധിക്കുന്നതിനിടയിലാണ് അഭിഭാഷകൻ 2 പത്ര കുറിപ്പുകൾ പുറത്തിറക്കിയത്. എന്നാൽ , ഇതുവരെ അത്തരം ഒരു കണ്ടെത്തൽ ഉണ്ടായിട്ടില്ലെന്ന് എസ്ഐടി കേന്ദ്രങ്ങൾ അറിയിച്ചു . സൈറ്റ് ഒന്നിൽ രണ്ടര …