കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരില്‍ സ്‌കൂള്‍ മതില്‍ ചാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ കടന്നു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂര്‍ ഇളമ്പല്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശിവപ്രസാദിനെ (39)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുനലൂര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് ഇയാള്‍. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണ സമയത്ത് ഇയാള്‍ സ്‌കൂളിന്റെ ഇരുമ്പുഗേറ്റ് ചാടി സ്‌കൂള്‍ കോമ്പൗണ്ടില്‍ കടക്കുകയും അവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. അധ്യാപകര്‍ ഇതു ക്യാമറയില്‍ പകര്‍ത്തി പൊലീസിനയച്ചു. വിവരമറിഞ്ഞു എസ് എച്ച് ഒ ടി രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ നേരത്തെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. ആ കേസിലും ഇയാള്‍ പ്രതിയാണ്.
