ഷാര്‍ജ: പ്രവാസ ജീവിതം നയിക്കുന്ന കാസര്‍കോട് ഉദുമ ബാര നിവാസികളുടെ ക്ഷേമത്തിനും പുരോഗതിക്കും ലക്ഷ്യമാക്കി പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. ഷാര്‍ജ റൂവി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ വി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വിനയന്‍ പുതുച്ചേരി പ്രസംഗിച്ചു. ബാര വില്ലേജ് പരിധിയിലെ 30 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ 12 മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളെയും 8 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: വി നാരായണന്‍ നായര്‍(ചെയ.), ജയചന്ദ്രന്‍ പെരിയ(പ്രസി.),
വിനയന്‍ പുതുച്ചേരി(ജന.സെക്ര.), കുമാരന്‍ എ വി (ട്രഷ.), മണികണ്ഠന്‍ പുല്ലാക്കോടി(ഓഡി.), അഷറഫ് മാങ്ങാട്, വിശ്വന്‍ പന്നിയംവളപ്പ്(വൈ.പ്രസി.),പത്മകുമാര്‍ മുല്ലച്ചേരി(ജോ. സെക്ര.),
ശ്രീജിത്ത് പൂത്തകുണ്ട് (ജോ.സെക്ര.), ദിനേശന്‍ വെടികുന്ന് (ജോ. ട്രഷ.), ശ്രീജേഷ് വള്ളിയോടന്‍ (ഹാപ്പിനസ് കണ്‍.), സുരേഷ് ബാബു വള്ളിയോടന്‍(ജോ. കണ്‍.).
