കാസര്‍കോട്: റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉദിനൂര്‍ സുപ്രിയയില്‍ കോളിക്കര നാരായണന്‍ നായര്‍ (87) അന്തരിച്ചു. തൃക്കരിപ്പൂര്‍, പടന്ന, പിലിക്കോട് തുടങ്ങിയ പഞ്ചായത്തുകളില്‍ ജോലി ചെയ്തിരുന്നു. നീലേശ്വരം പഞ്ചായത്തില്‍ നിന്നും സൂപ്രണ്ടായാണ് വിരമിച്ചത്. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ്, ഉദിനൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഇ.പി.ഭാനുമതി അമ്മ. മക്കള്‍: ഇ.പി.ജയരാജന്‍, ഇ.പി.വത്സരാജന്‍(പ്രഥമാധ്യാപകന്‍, എ.യു.പി.എസ്.ഉദിനൂര്‍ എടച്ചാക്കൈ), ഇ.പി.സുപ്രിയ (പയ്യന്നൂര്‍ എഞ്ചിനീയറിംഗ് കോളജ്, കൈതപ്രം).
മരുമക്കള്‍: എ.സി.സതീശന്‍, ആര്‍. സ്മിത(അധ്യാപിക, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സകൂള്‍ പയ്യന്നൂര്‍), സി.എം.വീണ(ഫാര്‍മസിസ്റ്റ്, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, ഭീമനടി).
