കോഴിക്കോട്: മുസ്‌ലിം ലീഗിന് തീവ്രത പോരാത്തത് കൊണ്ടാണ് സി.പി.എം ഐ.എൻ.എല്ലിനെ കൂട്ടുപിടിച്ചതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പാണക്കാട്ടു നിന്നുള്ള പരാമർശം കോൺഗ്രസിന്റെയും ലീഗിന്റെയും പാപ പങ്കിലമായ ഒരു കാലഘട്ടത്തെ മറച്ചു പിടിക്കാനുള്ള തരംതാഴ്ന്ന വേലയാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ.എ യും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. എന്നും വർഗീയ, വിഭാഗീയ ശക്തികൾക്ക് മുന്നിൽ കീഴടങ്ങുന്ന പാരമ്പര്യമുള്ള കോൺഗ്രസ് ബാബരി വിഷയത്തിൽ സംഘപരിവാറിന് അടിപ്പെട്ട ഘട്ടത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ആറ് പതിറ്റാണ്ട് താൻ പ്രവർത്തിച്ച ലീഗ് വിട്ട് ഐ.എൻ.എൽ ഉണ്ടാക്കുന്നതും വർഗീയ വിരുദ്ധ പോരാട്ടത്തിൽ ഇടതുമുന്നണിയോടൊപ്പം കൈകോർക്കുന്നതും. അധികാരത്തിനു വേണ്ടി കോൺഗ്രസിന്റെ കാല് നക്കാനും വർഗീയതയോട് രാജിയാവാനുമുള്ള ലീഗ് കേരള നേതൃത്വത്തിന്റെ മ്ലേച്ച സമീപനത്തിനെതിരായ സുലൈമാൻ സേട്ടിൻ്റെ പോരാട്ടം കണ്ടാണ് മതേതര ശക്തികൾ ഐ.എൻ.എല്ലിനെ അംഗീകരിച്ചതും മുന്നണിയുടെ ഭാഗമാക്കിയതും. അതല്ലാതെ, സതീശൻ പറയുന്നതുപോലെ ലീഗിന് ‘തീവ്രത’ പോരാത്തത് കൊണ്ടല്ല, എന്താണ് തീവ്രത കൊണ്ട് വി.ഡി സതീശൻ ഉദ്ദേശിക്കുന്നത് ? സ്വന്തമായി രാഷ്ട്രീയ നിലപാടും ഉറച്ച കാഴ്ചപ്പാടും ഇല്ലാത്ത ‘വരിയുടക്കപ്പെട്ട’ സംഘമായി ആർക്കു മുന്നിലും കീഴടങ്ങുന്നതിനെയല്ലേ കോൺഗ്രസുകാർ മികച്ച സ്വഭാവമായി എണ്ണുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും ഉത്തരേന്ത്യ കത്തിയാളിയപ്പോഴും മുനമ്പം വിവാദം കൊടുംമ്പിരി കൊണ്ടപ്പോഴും കോൺഗ്രസിന്റെ പിന്നിൽ ഒളിച്ചിരുന്ന ഒരു ആൾക്കൂട്ടത്തെ എത്ര പ്രകീർത്തിച്ചാലും വാക്കുകൾ പാഴാകുകയേയുള്ളൂവെന്ന് സതീശൻ മനസ്സിലാക്കണം. സാമുദായിക രാഷ്ട്രീയത്തിന്റെ സകല ജീർണ്ണതകളും പേറുന്ന ഒരു കൂട്ടരുടെ ഇടയിൽ നിന്ന്, തീവ്രതയെ കുറിച്ച് പുലമ്പുന്ന പ്രതിപക്ഷ നേതാവിൻ്റെ കേരളത്തിലെ ഇപ്പോഴത്തെ ഒക്ക ചങ്ങാതിമാർ ആരൊക്കെയാണന്ന് ഒന്ന് സ്വയം പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും. സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ട്, പാണക്കാട് വന്നു അഭയം തേടുന്ന സതീശനിൽ നിന്ന് ഇനിയും ഇമ്മാതിരി വിവരക്കേടുകൾ കേൾക്കേണ്ടി വരുമെന്ന് ഐ.എൻ.എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു മുന്നണിയുടെ ഭാഗമാക്കിയതും. അതല്ലാതെ, സതീശൻ പറയുന്നതുപോലെ ലീഗിന് ‘തീവ്രത’ പോരാത്തത് കൊണ്ടല്ല, എന്താണ് തീവ്രത കൊണ്ട് വി.ഡി സതീശൻ ഉദ്ദേശിക്കുന്നത് ? സ്വന്തമായി രാഷ്ട്രീയ നിലപാടും ഉറച്ച കാഴ്ചപ്പാടും ഇല്ലാത്ത ‘വരിയുടക്കപ്പെട്ട’ സംഘമായി ആർക്കു മുന്നിലും കീഴടങ്ങുന്നതിനെയല്ലേ കോൺഗ്രസുകാർ മികച്ച സ്വഭാവമായി എണ്ണുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും ഉത്തരേന്ത്യ കത്തിയാളിയപ്പോഴും മുനമ്പം വിവാദം കൊടുമ്പിരി കൊണ്ടപ്പോഴും കോൺഗ്രസിന്റെ പിന്നിൽ ഒളിച്ചിരുന്ന ഒരു ആൾക്കൂട്ടത്തെ എത്ര പ്രകീർത്തിച്ചാലും വാക്കുകൾ പാഴാകുകയേയുള്ളൂവെന്ന് സതീശൻ മനസ്സിലാക്കണം. സാമുദായിക രാഷ്ട്രീയത്തിന്റെ സകല ജീർണ്ണതകളും പേറുന്ന ഒരു കൂട്ടരുടെ ഇടയിൽ നിന്ന്, തീവ്രതയെ കുറിച്ച് പുലമ്പുന്ന പ്രതിപക്ഷ നേതാവിൻ്റെ കേരളത്തിലെ ഇപ്പോഴത്തെ ഒക്ക ചങ്ങാതിമാർ ആരൊക്കെയാണന്ന് ഒന്ന് സ്വയം പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും. സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ട്, പാണക്കാട് വന്നു അഭയം തേടുന്ന സതീശനിൽ നിന്ന് ഇനിയും ഇമ്മാതിരി ജല്പനങ്ങൾ കേൾക്കേണ്ടി വരുമെന്ന് ഐ.എൻ.എൽ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
