കാസര്‍കോട്: പെരിയ സര്‍വ്വകലാശാലക്കു സമീപത്തു വീണ്ടും പുലിയിറങ്ങി. സമീപത്തെ വീട്ടിലെ വളര്‍ത്തു നായയെ കൊന്ന് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. സര്‍വ്വകലാശാലയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ തണ്ണോട്ട്, പുല്ലാഞ്ചിക്കുഴിയില്‍ തിങ്കളാഴ്ച രാത്രിയാണ് പുലിയിറങ്ങിയത്. ഗൗരിയമ്മ എന്നവരുടെ വീട്ടിലെ പട്ടിയെ ആണ് പുലി പിടികൂടിയത്.
ഒരു മാസം മുമ്പും ഇവിടെ പുലി ഇറങ്ങിയതായി പരാതിയുണ്ടായിരുന്നു. അന്ന് ക്യാമറകളടക്കം സ്ഥാപിച്ചിരുന്നുവെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
