കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി പ്രലോഭിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഷറഫുദ്ദീ(45)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി സതീഷ് അറസ്റ്റു ചെയ്തത്.
ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി സ്വകാര്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആരാണ് ഫോണ്‍ നല്‍കിയതെന്നു വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി കൃത്യമായി വിവരം നല്‍കിയില്ല. ഫോണ്‍ പരിശോധിച്ചപ്പോള്‍ സഹപാഠിയായ ഒരു ആണ്‍കുട്ടിയുടെ വിവരങ്ങള്‍ കണ്ടെത്തി. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ആണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ വാങ്ങി നല്‍കിയത് ഷറഫുദ്ദീന്‍ ആണെന്നു വ്യക്തമായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
