പയ്യന്നൂര്‍: ഷോപ്പിംഗ് മാളിലെ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കാസര്‍കോട് ദേലമ്പാടി ആദൂരിലെ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര്‍.ധനഞ്ജയന്‍(20) ആണ് മരിച്ചത്. പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്‌സില്‍ 26 ന് രാത്രിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ മാഗ്നം മാളില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ രവീന്ദ്രന്‍-ശ്രീമതി ദമ്പതികളുടെ മകനാണ്.
