മംഗ്‌ളൂരു: അധോലോക നായകന്‍ രവി പൂജാരിയുടെ കൂട്ടാളിയും കുപ്രസിദ്ധ ഷാര്‍പ്പ് ഷൂട്ടറുമായ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി കരാട്ട് ഗണേശിലെ ലക്ഷ്മണ്‍ സാക്കട്ട് (40) ആണ് അറസ്റ്റിലായത്. 2015ല്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്നു. മംഗ്‌ളൂരു, വിജയഭാരതി ബില്‍ഡേഴ്‌സില്‍ കയറി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ്. മറ്റു കേസുകളിലും പ്രതിയായ ഇയാള്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
