ആലപ്പുഴ: മാതാപിതാക്കള്‍ മൊബൈല്‍ നല്‍കാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറയിലെ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യൻ(13)ആണ് വേദ വ്യാസ സ്കൂളിന് സമീപം തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെ ഗെയിം കളിക്കുന്നതിനായി മാതാവിനോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എടത്വ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
