വൈക്കത്ത് മരണവീട്ടില്‍ പോയി മടങ്ങുന്നവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

കോട്ടയം: വൈക്കത്തിനടുത്ത് കാട്ടിക്കുന്നില്‍ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. ആളെ രക്ഷപ്പെടുത്താന്‍ തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. ഇരുപതോളം പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ചെമ്പിനടുത്ത് തുരുത്തേല്‍ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.
കായലില്‍ കാറ്റില്‍ നല്ല ഓളമടിച്ചിരുന്നു. ഇതോടെയാണ് വള്ളം മറിഞ്ഞത്. മറിഞ്ഞ ഉടനെ യാത്രക്കാര്‍ കരകളിലേക്ക് നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സന്ദീപ് വാര്യരെ നെഹ്‌റു കോളേജില്‍ ആക്രമിച്ചുവെന്ന പരാതി; 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്, എസ് എഫ് ഐയുടെ പരാതിയില്‍ സന്ദീപ് വാര്യര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയും കേസ്

You cannot copy content of this page