കാസര്‍കോട്: മുളിയാര്‍, കെട്ടുംകല്ലിലെ പമോന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു കാല്‍ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, ബങ്കരക്കുന്നിലെ സി എ സലിമി(41)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച ഫോണ്‍ ചക്കര ബസാറിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതായി അറസ്റ്റിലായ പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ജൂലായ് 18ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കെട്ടുംകല്ലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മൊബൈല്‍ ഫോണ്‍ മോഷണം പോയത്. ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ സലാം മേശപ്പുറത്തു വച്ചിരുന്ന കാല്‍ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുമായി രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
