കാസർകോട്: സിപിഎം കൂട്ടപ്പുന്ന മുൻ ബ്രാഞ്ച് സെക്രട്ടറിയും റെഡ് വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന തൂവൾ കാമാട്ടി മൂലയിലെ എം കൃഷ്ണൻ (60) അന്തരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു. പനയാൽ സഹകരണബാങ്ക് ഡയറക്ടർ, ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു)പെരിയാട്ടുക്കം യൂണിറ്റ് സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5ന് കൂട്ടപ്പുന്നയിൽ അനുശോചന യോഗം ചേരും. പരേതനായ കുമാരൻ നായരുടെയും കാർത്ത്യായനിയമ്മയുടേയും മകനാണ്. ഭാര്യ: കെ അംബിക. മക്കൾ: കെ കൃപേഷ് (റിട്ട. ആർമി,) കൃതേഷ് (മർച്ചന്റ് നേവി). മരുമക്കൾ: അനുശ്രീ (പറമ്പ്), മിഥുന (കടിഞ്ഞി മൂല). സഹോദരങ്ങൾ: എംജാനകി, നാരായണൻ (ഇരുവരും തൂവൾ), സരോജിനി (ബീമ്പുങ്കാൽ), പ്രസന്ന (തന്നിത്തോട്).
