കാസർകോട്: പ്ലസ് ടു വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളൂര്‍ ആലിങ്കീഴില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശി ടി.പി.സുഹൈലിന്റേയും തയ്യില്‍ സുമയ്യയുടേയും മകന്‍ ഹാഷിര്‍ (18) ആണ് മരിച്ചത്. വെള്ളൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചക്ക് സ്‌കൂളില്‍നിന്നും വീടിന് സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയില്‍ വെള്ളൂര്‍ ആലിന്‍കീഴിലെത്തിയപ്പോള്‍ വിദ്യാര്‍ഥി കുഴഞ്ഞു വീഴുകയായിരുന്നു. ഇത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ ഹാഷിറിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി യിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: സഫ, സന, സിയ, സഹല്‍.
