മഞ്ചേശ്വരം: വ്യാഴാഴ്ച രാത്രി പെട്ടിക്കടക്കുള്ളില്‍ കിടക്കണമെന്നാവശ്യപ്പെട്ടു എത്തിയ ബന്ധുവായ 71 കാരനെ വെള്ളിയാഴ്ച പുലര്‍ച്ചെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.
ഹൊസംഗഡിയില്‍ ചെരുപ്പു തുന്നല്‍ പണിയെടുക്കുന്ന ജാനകിയുടെയും ഭര്‍ത്താവ് ബാബുവിന്റെയും ചെറിയ കടയിലാണ് ഇവരുടെ ബന്ധുവായ ബാബു ബി എമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ് മരിച്ച ബാബു. ഇന്നലെ രാത്രി കടയടക്കാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ തനിക്ക് കിടക്കണമെന്നാവശ്യപ്പെട്ട് എത്തിയതായിരുന്നു ഇയാളെന്നു പറയുന്നു. ഇന്നു രാവിലെ കടതുറന്നപ്പോള്‍ ബാബു അതിനുള്ളില്‍ കിടക്കുകയായിരുന്നു. വെളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞതെന്നു പറയുന്നു. വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം എത്തിച്ചു.
