പരിയാരം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മാനപ്പാറയിലെ രാജേഷ് കോമത്ത് (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.സിപിഎം അമ്മാനപ്പാറ സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. പരേതനായ ഗോപാലന്റെയും കെ.പത്മിനിയുടെയും മകനാണ്.ഭാര്യ: ടി.ഷിംന. മക്കള്‍: ആശിഷ്, അന്‍ഷ്. സഹോദരങ്ങൾ: രാജു കോമത്ത്, രതി.
