കാസർകോട്: ദേശീയപാതയുടെ രണ്ടും മൂന്നും റീച്ചിന്റെ നിർമാണ കരാറുകാരായ മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഓവർസിയർ തൂങ്ങി മരിച്ചു.ആന്ധ്രപ്രദേശ് സ്വദേശിയായ സ്ട്രെക്ചർ സൂപ്പർവൈസർ മദാക്ക ഗോവർധന റാവു (30) ആണ് മരിച്ചത്.താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പെരിയാട്ട ടുക്കത്തെ വാടകവീട്ടിലാണ് തൂങ്ങി മരിച്ചത്.പെരിയ മേഖലയിൽ ദേശീയപാതാ നിർമാണ ചുമതലയുള്ള ഇദ്ദേഹം ഇന്ന് ജോലിക്ക് എത്തിയിരുന്നില്ലെന്നു പറയുന്നു .അതിനെതുടർന്നു ഒപ്പം ജോലിചെയ്യുന്നവർ ഇയാളെ റൂമിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് ജഡം കാണപ്പെട്ടതെന്നു പറയുന്നു. അവർ വിവരം പോലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഒമ്പതുമാസം മുൻപാണ് ഗോവർധൻ കാസർകോട്ടെത്തിയത്. പെരിയാട്ടടുക്കത്തെ സ്വകാര്യകെട്ടിടത്തിലെ മുറിയിൽ മറ്റു രണ്ടുപേരോടൊപ്പമായിരുന്നു താമസം. ഒപ്പം താമസിച്ചിരുന്ന ഒരാൾ കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്നു. മറ്റേയാൾ വ്യാഴാഴ്ച രാവിലെ 6.30ന് ജോലിസ്ഥലത്തേക്കും പോയി. വൈകിയിട്ടും ഗോവർധനറാവു എത്താത്തതിനാൽ ഇയാൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. സംശയം തോന്നി താമസസ്ഥലത്ത് എത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ജനൽ ഗ്ലാസ് തകർത്ത് നോക്കിയപ്പോൾ സീലിങ് ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ബേക്കൽ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വിവരമറിഞ്ഞ് ഗോവർധനറാവുവിന്റെ സഹോദരൻ വിമാനമാർഗം കാസർകോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഇയാൾ എത്തിയശേഷം ജില്ലാ ആശുപത്രിയിൽ
പോസ്റ്റുമോർട്ടം നടക്കും. ഗോവർധന റാവുവിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയുന്നു.
