കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. കൊവ്വല്‍ സ്റ്റോര്‍ റോഡ് മേല്‍ പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. ദിശ തെറ്റി വന്ന ബസിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് എച്ച്.പി ഗ്യാസുമായി പോകുവായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് ലീക്ക് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.അപകട സ്ഥലത്തിന് പരിസരത്തുള്ള വീട്ടുകാരോട് ലോറിയെ മാറ്റുന്നതുവരെ മാറി നില്‍ക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.
