കാസര്‍കോട്: തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫൈബര്‍ തോണികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറം സ്വദേശിയായ ഹരിദാസന്‍ (57) ആണ് മരിച്ചത്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബുധനാഴ്ച രാവിലെയാണ് അപകടം. വിവരമറിഞ്ഞ് പൊലീസും കോസ്റ്റല്‍ പൊലീസും സ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്. ഭാര്യ: സത്യവതി. മക്കള്‍: അര്‍ജുന്‍, അരുണ്‍, ആദര്‍ശ്.
