ഐ.എന്‍.ടി.യു.സി നേതാവ് പെരിയയിലെ ലക്ഷ്മി നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയയിലെ ഐ.എന്‍.ടി.യു.സി നേതാവ് പെരിയാനത്തെ ലക്ഷ്മി നാരായണന്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ഐ.എന്‍.ടി.യു.സി യൂണിറ്റ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്യാണത്തില്‍ ഓട്ടോ തൊഴിലാളികള്‍ അനുശോചിച്ചു.
ഭാര്യ: ലീല. മക്കള്‍: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കള്‍: സജി, വിനോദ്, അനില്‍.
സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ചന്ദ്രന്‍, ദാക്ഷായണി, ഭാര്‍ഗ്ഗവി, തങ്കമണി, ശാരദ, പരേതരായ ശിവരാമ, വിജയന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page