മട്ടന്നൂര്‍: പറമ്പില്‍ ചക്ക പറിക്കാന്‍ പോയ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ മരുതായി നാലാങ്കേരിയിലെ ടി.കെ നബീസ (60)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 ന് പറമ്പിലേക്ക് ചക്ക പറിക്കാന്‍ പോയതായിരുന്നു ഇവര്‍. തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ രാത്രിവരെ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കണ്ടെത്തി. ചക്ക പറിക്കുന്നതിനുള്ള കൊക്ക പിടിച്ചനിലയിലായിരുന്നു മൃതദേഹം. ചക്കരക്കല്‍ മൗവഞ്ചേരി കീരിയാട് സ്വദേശിയായ ഇവര്‍ രണ്ട് വര്‍ഷമായി നാലാങ്കേരിയിലാണ് താമസം. മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി.
