കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരി പ്രസവിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. വിവരത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്താംക്ലാസുകാരിയാണ് പ്രസവിച്ചതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
