-പി പി ചെറിയാൻ
ലണ്ടൻ: ഹാരി, വില്യം രാജകുമാരന്മാരുടെ കസിനും ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളുമായ റോസി റോഷിനെ (20) വിൽറ്റ്ഷെയറിലെ നോർട്ടണിലുള്ള കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു തോക്ക് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി ദി സൺ റിപ്പോർട്ട് ചെയ്തു.
സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ യാത്ര പോകാനായി ഒരുങ്ങുന്നതിനിടെയാണ് റോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഡർഹാം സർവകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനിയായിരുന്നു റോസി റോഷ്.