അബുദാബി: കണ്ണൂര്‍ താണ സ്വദേശിനിയായ വനിതാ ഡോക്ടറെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കാണപ്പെട്ടു. താണ സ്വദേശിനിയും പത്തുവര്‍ഷമായി അബുദാബി മുന്‍ഫ ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്തഡോക്ടറുമാണ്.
രണ്ടുദിവസമായി ആശുപത്രിയില്‍ എത്താതിരുന്ന ഡോക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്തു മൃതദേഹം കാണപ്പെട്ടത്. അബുദാബി മലയാളി സമാജം അംഗവും സാംസ്‌ക്കാരിക- സാഹിത്യ പ്രവര്‍ത്തകയുമാണ്. സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
