കാസര്‍കോട്: ചിത്താരിയില്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു. റോഡരികിലെ കുഴിയിലേക്ക് ചെരിഞ്ഞ ബസിന് തെങ്ങ് താങ്ങായി. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ എട്ടരയോടെ സൗത്ത് ചിത്താരിയിലെ ഇലക്ട്രിക്‌സിറ്റി ഓഫീസിന് സമീപത്തായിരുന്നു അപകടം. കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. 12 കുട്ടികള്‍ ബസിലുണ്ടായിരുന്നു. ഇവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് അപകട സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് വാഹനം കുഴിയില്‍നിന്നും മാറ്റി.
