കാസര്‍കോട്: പൊവ്വലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂലടുക്കം സ്വദേശിയായ യുവാവ് മരിച്ചു. പരേതനായ ബികെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ കബീര്‍(42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ചെര്‍ക്കള -ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലില്‍ വച്ചാണ് അപകടം. കബീര്‍ പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിങ് കോളേജിന് സമീപം പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശന കര്‍മ്മം ഞായറാഴ്ച നടന്നിരുന്നു. രാവിലെ ബോവിക്കാനം ടൗണിലേക്ക് വരുമ്പോഴായിരുന്നു അപകടം. മുള്ളേരിയ സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്ക് കബീറിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കബിറിനെ ചെര്‍ക്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെറുകിട കരാറുകാരനാണ്. പരേതയായ ഖദീജയാണ് മാതാവ്. ഭാര്യ: സുഹറാബി. മക്കള്‍: ഫിസാം, ഖദീജത്ത് ഫായിസ, ഫര്‍സീന്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, ബീഫാത്തിമ. ആയിഷ. പോസ്റ്റ്മോർട്ടത്തിന് ശേഷം
മൂലടുക്കം ജുമാ മസ്ജിദിൽ രാത്രിയോടെ ഖബറടക്കും.
