കാസര്‍കോട്: ബന്ധുവായ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവാവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചെങ്കള ബേര്‍ക്കയിലെ അഹമ്മദിന്റെ മകന്‍ ബിഎ അബ്ദുല്‍ ഖാദറി(19)നെയാണ് അക്രമിച്ചത്. സാരമായി പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കളയിലെ താജു, മുളിയാര്‍ ബാലെടുക്കത്തെ അബ്ദുല്‍ ഖാദര്‍, ചെങ്കളയിലെ മൊയ്തീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം അബ്ദുല്‍ ഖാദര്‍ ചെങ്കള പാടി റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിക്കപ്പ് ദോസ്ത് വാഹനത്തില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
