കാസര്‍കോട്: സ്‌കൂട്ടികള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
ഭീമനടി കുറുഞ്ചേരിയിലെ ചതവിള പുത്തന്‍വീട്ടില്‍ സി.എസ്.റെജിമോന്‍(50)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പ്ലാച്ചിക്കരയില്‍ നിന്നും സ്‌കൂട്ടറില്‍ ഭീമനടി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. ഭീമനടിയില്‍ നിന്നും നര്‍ക്കിലക്കാട് ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന സ്‌കൂട്ടര്‍ റെജിമോനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താകതെ ഓടിച്ചുപോയിരുന്നു.
പരിക്കേറ്റ് റോഡില്‍ കിടന്ന റെജിമോനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണപ്പെട്ടു. സംസ്‌കാരം വൈകുന്നേരം നടക്കും. ടി.കെ.ഗീതയാണ് ഭാര്യ. മക്കള്‍: സ്നേഹ, അര്‍ജുന്‍. മരുമകന്‍: അംബുജാക്ഷന്‍(കാലിച്ചാമരം).
