കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ഡാല ചുള്ളിക്കാന സ്വദേശി സിഎച്ച് ബാലകൃഷ്ണ(33) ആണ് മരിച്ചത്. പിതാവിന്റെ സഹോദരി സീതുവും ബാലകൃഷ്ണയും മാത്രമാണ് വീട്ടില്‍ താമസം. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. പുലര്‍ച്ചെ അയല്‍വാസികളാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബദിയടുക്ക പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. ബദിയടുക്കയിലെ ടെന്റ് ആന്റ് ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ചുള്ളക്കാനയിലെ പരേതരായ ബാബുവിന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങള്‍: രാധാകൃഷ്ണ, അനിത.
