— പി പി ചെറിയാൻ
ബോസ്റ്റൺ/തൃശ്ശൂർ :പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് -ലീല ദമ്പതികളുടെ മകൻ സോണി പൗലോസ് (44)
തിരുവനന്തപുരത്തു അന്തരിച്ചു. ഹൃദയാ ഘാതമായിരുന്നു.
തിരുവനന്തപുരം ടെക്‌നോപാർക്കിലെ അലയൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോണി. ഭാര്യ യൂസ്റ്റിൻ തോമസ്.
ബോസ്റ്റണിൽ താമസിക്കുന്ന പ്രീത സിബി ഏക സഹോദരിയാണ്.
കാര്യവട്ടം പുല്ലാനിവിള ടാഗോർ നഗർ സ്വദേശിയായ അദ്ദേഹത്തിൻ്റെ സംസ്‌കാരം തൃശ്ശൂരിലെ എളനാട് മാർ ഇഗ്നാത്തിയോസ് എലിയാസ് സിംഹാസന ചർച്ചിൽ ഞായറാഴ്ച വൈകിട്ട് നടക്കും