തിങ്കളാഴ്ച സ്കൂളുകൾക്ക് അവധിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം; നടപടിയെടുക്കുമെന്ന് കളക്ടർ

കാസർകോട്: തിങ്കളാഴ്ച കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറുടെ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട് ഇട്ടാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ നാളെ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി കുറയുകയും ജലാശയങ്ങളിൽ ജലനിരപ്പ് താഴുകയും ചെയ്ത സാഹചര്യത്തിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ താണയില്‍ ഉണ്ടായ അപകടത്തില്‍ കണ്ണോത്തുംചാല്‍ സ്വദേശി ദേവാനന്ദ്(19) ആണ് മരിച്ചത്. ഞായരാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. കൂത്തുപറമ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന ബസാണ് ഇടിച്ചത്. ദേവാനന്ദ് സഞ്ചരിച്ച സൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

അംഗീകാരമില്ലാത്തതും അനധികൃതവുമായ പ്രമാണങ്ങളുമായികപ്പൽ ജോലി നേടിയവർ കുടുങ്ങും; വ്യാജ പരിശീലനവും സർട്ടിഫിക്കറ്റുകളും വിൽപ്പനയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തൽ, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

കാസർകോട്: യോഗ്യതയില്ലാതെ പരിശീലനമോ തെളിയിക്കാവുന്ന കഴിവോ ഇല്ലാതെ കപ്പലിൽ ജോലിക്കായി നിയമിക്കുന്നതിനെ തടയാൻ കേന്ദ്ര ഷിപ്പിങ് മന്ദ്രാലയത്തിന്റെ കീഴിലുള്ള മുംബൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നടപടികൾ ആരംഭിച്ചു. കപ്പൽ ഉടമകൾ, മാനേജർന്മാർ, ആർ പി എസ് എൽ ( റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ്) ഏജൻസികൾ, കപ്പൽ ജീവനക്കാർ മറ്റ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലേക്കാണ് 6 പേജുള്ള നിർദ്ദേശ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഡി ജി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. കോട്ടിക്കുളം മർച്ചന്റ് ക്ലബ്ബിലും വെള്ളിയാഴ്ച …

പുല്ലൂര്‍ പൊള്ളക്കടയിലെ കെ.വി കമലാക്ഷി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കടയിലെ ഡ്രൈവര്‍ പരേതനായ ആലാമിയുടെ ഭാര്യ കെ.വി കമലാക്ഷി അമ്മ(93) അന്തരിച്ചു. മക്കള്‍: സാവിത്രി, ഗിരിജ, ജലധരന്‍, മരുമക്കള്‍: പരേതനായ കുഞ്ഞികൃഷ്ണന്‍, നാരായണന്‍, അമ്പിളി.

സോണി പൗലോസ് തിരുവനന്തപുരത്തു അന്തരിച്ചു

— പി പി ചെറിയാൻ ബോസ്റ്റൺ/തൃശ്ശൂർ :പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് -ലീല ദമ്പതികളുടെ മകൻ സോണി പൗലോസ് (44)തിരുവനന്തപുരത്തു അന്തരിച്ചു. ഹൃദയാ ഘാതമായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ അലയൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോണി. ഭാര്യ യൂസ്റ്റിൻ തോമസ്.ബോസ്റ്റണിൽ താമസിക്കുന്ന പ്രീത സിബി ഏക സഹോദരിയാണ്.കാര്യവട്ടം പുല്ലാനിവിള ടാഗോർ നഗർ സ്വദേശിയായ അദ്ദേഹത്തിൻ്റെ സംസ്‌കാരം തൃശ്ശൂരിലെ എളനാട് മാർ ഇഗ്നാത്തിയോസ് എലിയാസ് സിംഹാസന ചർച്ചിൽ ഞായറാഴ്ച വൈകിട്ട് നടക്കും

‘കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താന്‍ പറയാനുള്ളത് പറയും, വര്‍ഗീയത പരത്തുന്നതിന് കേസെടുത്തോളൂവെന്ന് വെള്ളാപ്പള്ളി

കൊച്ചി: വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ വെല്ലുവിളി. താനാണോ ഇവിടെ വര്‍ഗീയത പരത്തുന്നതെന്നും തന്റെ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ വിശദീകരണവുമായാണ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. ‘എന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷമാണുള്ളത്. ഞാനൊരു സമുദായത്തിനുമെതിരല്ല. പക്ഷേ, സാമൂഹിക നീതിക്ക് വേണ്ടി ഇന്നും …

കപ്പ പുഴുക്കും മീൻ കറിയും

ശോഭ സാമുവല്‍ പാമ്പാട്ടി, ഡിട്രോയിറ്റ് ഒരാളുടെ ഏറ്റവും പ്രിയപ്പെട്ട ആശ്വാസ ഭക്ഷണം എന്താണെന്ന് ചോദിച്ചാല്‍, പലര്‍ക്കും ഒരു പ്രത്യേക വിഭവം മനസ്സില്‍ വരും. അത്തരത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആശ്വാസ ഭക്ഷണം കപ്പ പുഴുക്കും മീന്‍ കറിയുമാണ്. മനസ്സും വയറും നിറയ്ക്കുന്ന കപ്പ പുഴുക്കും മീന്‍ കറിയും: ഒരു മലയാളിക്ക് ആശ്വാസത്തിന്റെ രുചി!രുചിയും ഗൃഹാതുരത്വവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന, ലളിതമെങ്കിലും സംതൃപ്തി നല്‍കുന്ന ഒരു വിഭവമാണ് കപ്പ പുഴുക്കും മീന്‍ കറിയും. ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളില്‍ ഇതിന് ഒരു പ്രത്യേക …

ഹോളിവുഡ് നിശാക്ലബിന് മുന്നിൽ കാർ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി: ഏഴ് പേർക്ക് ഗുരുതരം, 30-ലധികം പേർക്ക് പരിക്ക്

പി പി ചെറിയാൻ ലോസ് ഏഞ്ചൽസ്: ഈസ്റ്റ് ഹോളിവുഡിലെ പ്രശസ്തമായ വെർമോണ്ട് ഹോളിവുഡ് ക്ലബ്ബിന് പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 30-വോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ക്ലബ്ബിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളാണ് ചാരനിറത്തിലുള്ള നിസ്സാൻ വെർസ കാർ നടപ്പാതയിലേക്ക് മനഃപൂർവം ഓടിച്ചു കയറ്റിയതെന്ന് പോലീസ് പറഞ്ഞു. ഒരു വാലറ്റ് സ്റ്റാൻഡിലും ടാക്കോ സ്റ്റാൻഡിലും ഇടിച്ച ശേഷം ഒരു ലൈറ്റ് സ്റ്റാൻഡിലേക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെയുള്ള …

ഹൂസ്റ്റണില്‍ ദ്വിദിന ഗോസ്പല്‍ കണ്‍വെന്‍ഷന്‍: 20ന് സമാപനം

ഹൂസ്റ്റണ്‍: കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണില്‍ ജൂലൈ 19 നാരംഭിച്ച ഗോസ്പല്‍ കണ്‍വെന്‍ഷന്‍ 20-ന് സമാപിക്കും. പ്രശസ്ത സുവിശേഷ പ്രാസംഗികന്‍ യു.ടി ജോര്‍ജ് (റിട്ട.ചീഫ് എഞ്ചിനീയര്‍ കേരള വൈദുത ബോര്‍ഡ്) വചന പ്രഘോഷണം നിര്‍വ്വഹിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓഡിറ്റോറിയത്തിലാണ് സുവിശേഷ പ്രഘോഷണം.

നഗരസഭാ സെക്രട്ടറിക്ക് ഭീഷണി: എംഎല്‍എയും ലീഗ് നേതാക്കളും മാപ്പു പറയണമെന്നു ബിജെപി

കാസര്‍കോട്: കാസര്‍കോട് നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എംഎല്‍എയും മുസ്ലിം ലീഗ് നഗരസഭാ ഭരണക്കാരും സെക്രട്ടറിയോടു മാപ്പു ചോദിക്കണമെന്നാവശ്യപ്പെട്ടു ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.നഗരസഭാ സെക്രട്ടറിമാരെ കൈയ്യേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും കാസര്‍കോട് നഗരസഭയില്‍ പതിവായിരിക്കുകയാണെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഭരണക്കാരുടെ നെറികേടുകള്‍ക്കു കൂട്ടുനില്‍ക്കാത്തതു കൊണ്ടാണിതെന്നും ഇത് നഗരസഭയുടെ പുരോഗതിക്കു ഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ കാസര്‍കോട് നഗരസഭയില്‍ ജോലിക്കു വരാന്‍ മടിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണെന്നു ബിജെപി കൗണ്‍സിലര്‍മാര്‍ പറയുന്നു. …

ചിക്കന്‍പോക്‌സ് പിടിപെട്ട 10 വയസുകാരി ശിവാനി വര്‍മ്മ ആശുപത്രിയില്‍ മരിച്ചു; കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

കാസര്‍കോട്: ചിക്കന്‍പോക്‌സ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്ന പാണത്തൂര്‍ സ്വദേശി ഗൗതമിന്റെ മകള്‍ ശിവാനി വര്‍മ്മ (10) മരിച്ചു. കരളിനെ ബാധിക്കുന്ന ന്യൂറോ ബ്ലാസ്റ്റോമ എന്ന രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടത്. ശനിയാഴ്ച രാവിലെയാണ് കുട്ടിയെ വീട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതിനാല്‍ 11 മണിയോടുകൂടി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിയാരത്തുനിന്ന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് …

ധര്‍മ്മസ്ഥലയിലെ കൂട്ടശവസംസ്‌കാരം; അന്വേഷണത്തിന് ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

മംഗളൂരു: പ്രശസ്ത ആരാധനാ കേന്ദ്രമായ ധര്‍മസ്ഥലയില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ നിരവധിപേരെ കൂട്ടമായി സംസ്‌കരിച്ചുവെന്ന ശുചീകരണ ജീവനക്കാരന്റെ പരാതി വിവാദമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കര്‍ണാടക സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവിയും കര്‍ണാടക ഡിജിപിയുമായ പ്രണവ് മൊഹന്തിയാണ് അന്വേഷണ സംഘത്തലവന്‍. ഇദ്ദേഹത്തെ സഹായിക്കാന്‍ പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എംഎന്‍ അനുചേത്, എസ്പി മാരായ സൗമ്യലത എസ്‌കെ, ജിതേന്ദ്ര കുമാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. കര്‍ണാടക സംസ്ഥാന വനിതാ …

തിരുവനന്തപുരത്ത് ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം; രോഗിയായ ആദിവാസി യുവാവ് മരിച്ചു

തിരുവനന്തപുരം: വിതുരയില്‍ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം. വാഹനത്തിലുണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു(44) മരിച്ചത്. വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു സമരം. ആംബുലന്‍സിന്റെ കാലപ്പഴക്കവും ഇന്‍ഷുറന്‍സ് തീര്‍ന്നതും ആരോപിച്ച് കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം. 20 മിനിറ്റോളം ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയാണ് കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക …

മഴമുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കാസര്‍കോട് അടക്കം 9 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കാസര്‍കോട് അടക്കം 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കുഞ്ഞിനെ വിട്ടുതരണമെന്ന് ഭര്‍ത്താവ് വാശിപിടിച്ചു; റിമ പുഴയില്‍ ചാടി ആത്മഹത്യചെയ്തത് ഭര്‍ത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ടില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. വയലപ്ര സ്വദേശിനി എംവി റിമയുടെ ആത്മഹത്യ ഭര്‍ത്താവിന്റെ പീഡനം കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് കമല്‍ രാജന്‍ റിമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് പറയപ്പെടുന്നത്. കമല്‍ രാജനെതിരെ കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തോളമായി റിമയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും സഹോദരി ഭര്‍ത്താവ് ഷിനോജ് ഒരുമാധ്യമത്തോടെ പ്രതികരിച്ചു. കുഞ്ഞിനെ വേണമെന്ന് …

‘അവള്‍ പോയ ചിന്തയില്‍ അതേ ഫാനില്‍ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചു’; അതുല്യയുടെ മരണത്തിന് പിന്നാലെ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ് ശങ്കര്‍

ഷാര്‍ജ: ഫ്‌ലാറ്റിനുള്ളില്‍ കൊല്ലം സ്വദേശി അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യ പോയതിന് പിന്നാലെ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സതീഷ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താന്‍ ചെയ്തിരുന്നു. ശനിയാഴ്ച പോകാനുള്ള വണ്ടി ശരിയാക്കി. വേണ്ട സാധനങ്ങള്‍ വാങ്ങി നല്‍കി. ആവശ്യത്തിനുള്ള പണവും നല്‍കിയിരുന്നു. അവധി ദിനങ്ങളില്‍ മദ്യപിക്കാറുണ്ട്. ശനിയാഴ്ചയും മദ്യപിച്ചിരുന്നു. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുകൂട്ടുകാരന്‍ വിളിച്ചതിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോയി. തിരിച്ചുവന്നപ്പോള്‍ ഞാന്‍ കണ്ടത് അവള്‍ തൂങ്ങിനില്‍ക്കുന്നതാണെന്ന് …

ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ഡാല ചുള്ളിക്കാന സ്വദേശി സിഎച്ച് ബാലകൃഷ്ണ(33) ആണ് മരിച്ചത്. പിതാവിന്റെ സഹോദരി സീതുവും ബാലകൃഷ്ണയും മാത്രമാണ് വീട്ടില്‍ താമസം. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. പുലര്‍ച്ചെ അയല്‍വാസികളാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബദിയടുക്ക പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. ബദിയടുക്കയിലെ ടെന്റ് ആന്റ് ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ചുള്ളക്കാനയിലെ പരേതരായ ബാബുവിന്റെയും …

യക്ഷഗാന കലാകാരന്‍ പാതാള വെങ്കടരമണ ഭട്ട് അന്തരിച്ചു; രാജ്യോത്സവ അവാര്‍ഡ് ജേതാവായിരുന്നു

പുത്തൂര്‍: മുതിര്‍ന്ന യക്ഷഗാനകലാകാരനും രാജ്യോത്സവ അവാര്‍ഡ് ജേതാവുമായ പാതാള വെങ്കടരമണ ഭട്ട് അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉപ്പിനങ്ങാടിയിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 1951-ല്‍ കാഞ്ചന നാടക കമ്പനിയില്‍ പാചകക്കാരനായി ചേര്‍ന്നതോടെയാണ് യക്ഷഗാന മേഖലയിലേക്ക് വഴി തുറന്നത്. സൗകുരു, മുല്‍ക്കി, സൂറത്ത്ക്കല്‍, ധര്‍മ്മസ്ഥല തുടങ്ങിയ വിവിധ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. യക്ഷഗാനത്തിലെ പുരാണ സ്ത്രീ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. രംഭ, ഉര്‍വശി, മേനക, സത്യഭാമ, സുഭദ്ര, ദ്രൗപതി, മീനാക്ഷി, സ്വയംപ്രഭ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അദ്ദേഹം …