ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

കൊല്ലം: ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്റെ (13) അന്ത്യയാത്ര നാടിന്റെ രോദനമായി.
മകനെ പഠിപ്പിച്ചു വലിയവനാക്കുന്നതിനു ഗള്‍ഫ് ജോലിക്കു പോയ മാതാവ് മകന്റെ മരണ വിവരമറിഞ്ഞു ഇന്നു തിരിച്ചെത്തുന്ന മാതാവിന്റെ നിസ്സഹായത ഓര്‍ത്ത് നാട് വിതുമ്പി. മിഥുന്റെ ചലനമറ്റ ശരീരം കണ്ട് തടിച്ചു കൂടിയ ജനക്കൂട്ടം കണ്ണീര്‍ തുടച്ചു. മനഃസാക്ഷിയെ വേദനിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു സ്‌കൂള്‍ അങ്കണം ആകെ. ഭരണത്തിന്റെയും പാര്‍ട്ടികളുടെയും തണലില്‍ ഓരോരുത്തര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കു വെള്ളപൂശിക്കൊടുക്കുന്ന സര്‍ക്കാര്‍ വിലാസം സമീപനങ്ങളോടുള്ള അടങ്ങാത്ത അമര്‍ഷം നാട്ടുകാരുടെ മനസ്സില്‍ നീറിപ്പിടിച്ചു നില്‍ക്കുന്ന അനുഭവം ആള്‍ക്കൂട്ടത്തില്‍ പ്രകടമായിരുന്നു. മിഥുന്റെ മൃതദേഹം അവസാന നോക്കികാണുന്നതിന് നാട് അണമുറിയാതെ ഒറ്റക്കെട്ടായി ഒഴുകിയെത്തുകയായിരുന്നു. സ്‌കൂള്‍ അങ്കണത്തില്‍ അന്ത്യദര്‍ശനത്തിനു വച്ച മൃതദേഹം കാണാന്‍ എത്തിക്കൊണ്ടിരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വലിയ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സഹപാഠികളും രക്ഷിതാക്കളും പരസ്പരം ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന കാഴ്ചകള്‍ മറ്റുള്ളവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചു വീട്ടുപരിസരത്ത് സംസ്‌ക്കരിക്കും. കുട്ടിക്കുണ്ടായ അപകടവും മരണവും നാടിന് ആഗാധമായ മുറിവേല്‍പ്പിച്ചിട്ടുണ്ട്.


Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page