പത്തനംതിട്ട: പോക്‌സോ കേസില്‍ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു. അന്തേവാസിയായ യുവതി പ്രസവിച്ച സംഭവത്തിലാണ് കേസ്. നടത്തിപ്പുകാരിയുടെ മകന്‍ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമായിരുന്നു അടൂര്‍ പൊലീസ് കേസെടുത്തത്. ഇതു കൂടാതെ അന്തേവാസിയായ മറ്റൊരു പെണ്‍കുട്ടിയെ മുറ്റം വൃത്തിയാക്കിയില്ലെന്ന പേരില്‍ മര്‍ദിച്ച പരാതിയില്‍ അനാഥാലയ നടത്തിപ്പുകാരി ഉദയഗിരിജക്കെതിരെയും കേസെടുത്തു.
