കാസര്‍കോട്: കുമ്പളയിലെ പരേതരായ കണ്ണൂര്‍ അബ്ബാസ് ഹാജിയുടെയും, ബീഫാത്തിമ ഹജ്ജുമ്മയുടെയും മകന്‍ ടികെ അഹമ്മദ് കുഞ്ഞി(ആമിഞ്ഞി-63) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്നു. ഭാര്യ: റുഖിയാബി (പൈവളികെ ബദിമൂലെ). മക്കള്‍: അബ്ബാസ്, ആയിഷ. സഹോദരങ്ങള്‍: ടി കെ കുഞ്ഞാമു ഹാജി, ടി കെ അബ്ദുല്ലഹാജി, മൊയിതിന്‍ കുഞ്ഞി ഹാജി, ടി കെ ഇസ്മായില്‍ ഹാജി, ടി കെ അബ്ദുല്‍ റഹിമാന്‍, ഉമ്മുസല്‍മ ചെര്‍ക്കള, അസ്മാബി ചെങ്കള, റുഖിയാബി ഉദുമ, പരേതരായ ആയിഷാബി മൊഗ്രാല്‍, സുലൈഖ കമ്പാര്‍.
കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കെ എസ് ജാഫര്‍ സാദിക്ക് തങ്ങള്‍ കുമ്പോല്‍, കെ എസ് ഷമീം തങ്ങള്‍ കുമ്പോല്‍, എംഎല്‍എമാരായ എ കെ എം അഷ്റഫ്, എന്‍ എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു
തുടങ്ങി വിവിധ രാഷ്ട്രീയ-മത നേതാക്കന്മാര്‍ അനുശോചനം രേഖപ്പെടുത്തി. ജനാസ നമസ്‌കാരത്തിന് കുമ്പോല്‍ ജാഫര്‍ സാദിക് തങ്ങള്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കം നടന്നു.
