കാസര്‍കോട്: പുല്ലരിയാന്‍ പോയ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ, നടുമൂലയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ വിശാലാക്ഷി(73)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നു പോയ വിശാലാക്ഷി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: കൃഷ്ണ, കുഞ്ഞാളു, പരേതരായ വസന്ത, കുഞ്ഞമ്മ.
