കണ്ണൂര്‍: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കുന്നതിനിടയില്‍ നായാട്ടു സംഘം അറസ്റ്റില്‍. തളിപ്പറമ്പ്, ബാവുപറമ്പിലെ കെ.രാജേഷ് (53), ടി.കെ.സഹദേവന്‍ (49) കുറുമാത്തൂരിലെ ടി.വി. മുനീര്‍ (48), പി.പി. സുരേഷ് (44) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പിടികൂടിയത്. സ്ഥലത്തു നിന്നു 98 കിലോ തൊലിയോട് കൂടിയ ഇറച്ചി, ആയുധങ്ങള്‍ എന്നിവ പിടികൂടി. പ്രതികളെ കോടതി റിമാന്റു ചെയ്തു.
