കാസർകോട്: ബട്ടത്തൂർ, പൊയ്നാച്ചിയിൽ നിർത്തിയിട്ട ബസിനു പിന്നിൽ ബൈക്കിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കുണിയയിലെ കെ.വി അബ്ദുല്ലയുടെ മകൻ അബ്ദുൽ റഹ്മാൻ ഫാരിസ് (19)ആണ് മരിച്ചത്. എസ്.എസ്.എഫ് മുൻ കുണിയ യൂണിറ്റ് സെക്രട്ടറിയായ ഫായിസ് മംഗ്ളൂരുവിലെ കോളേജ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ബട്ടത്തൂർ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഫായിസ് വ്യാഴാഴ്ച പുലർച്ചയോടെ മംഗ്ളൂരുവിലെ ആശുപത്രിയിലാണ് മരിച്ചത്.

🙏 R I P