കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന
ബസുകൾ നാലുമണിയോടടുപ്പിച്ചു എരുമേലിക്കടുത്തു കൂട്ടിയിടിച്ച് നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. ഇവരെ എരുമേലി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നറിയുന്നു. കോട്ടയത്തുനിന്ന് എരുമേലിയിലേക്കു പോവുകയായിരുന്ന ബസും എരുമേലി ഭാഗത്തു നിന്നു കോട്ടയത്തേക്കു വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. കണിമല അട്ടിവളവിൽ ആയിരുന്നു അപകടം. ഇരു ബസുകളിലും തമിഴ്നാട്ടിൽ നിന്നുളള തീർത്ഥാടകരായിരുന്നു.
