വാഷിംഗ്ടൺ: അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചുവെങ്കിലും പിന്നീട് പിൻവലിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) റിപ്പോര്‍ട്ട് പ്രകാരം വടക്കൻ അമേരിക്കൻ പ്രാദേശിക സമയം വ്യാഴാഴ്‌ച രാവിലെ 10:44നാണ് ഭൂചനം അനുഭവപ്പെട്ടത്.ഹംബോൾട്ട് കൗണ്ടിയിലെ തീരദേശ വാസസ്ഥലമായ ഫെർൻഡെയ്‌ലിന് പടിഞ്ഞാറ് ഏകദേശം 5.5 മൈൽ (9 കിലോമീറ്റർ) പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. തുടർന്ന്, പ്രദേശത്ത് ഒന്നിലധികം ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ഇതിനുപിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ നാഷണൽ സുനാമി സെന്‍റര്‍ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂകമ്പത്തിന്‍റെ ആഘാതം സാൻ ഫ്രാൻസിസ്കോ വരെ വ്യാപിച്ചു.
