മാനന്തവാടി: കാട്ടാനയെ വിരട്ടാന്‍ വനത്തിനുള്ളില്‍ കയറിയ വനപാലകരുടെ ജീപ്പ് കാട്ടാന ഇടിച്ചുമറിക്കാന്‍ ശ്രമിച്ചു. ഭയന്നുവിറച്ച വനപാലകരെ കണ്ട് സഹതപിച്ച ആന പിന്നീട് സാവധാനത്തില്‍ മടങ്ങി. വയനാട് മേപ്പാടി കോട്ടനാട്ടാണ് വനപാലകരെ കാട്ടന വിരട്ടിയോടിച്ചത്. വനപാതയിലൂടെ ജീപ്പ് ഇരപ്പിച്ച് കയറ്റുന്നതിന്റെ അരോചകമായ ശബ്ദമാണ് കാട്ടാനയെ പ്രകോപ്പിച്ചത്. കാട്ടിനുള്ളിലൂടെ ജീപ്പ് കയറ്റം കയറി കൊണ്ടിരിക്കെ ആന ചിന്നം വിളിച്ച് ഓടി അടുത്തു. വനപാലകര്‍ വനദേവതയെ പ്രാര്‍ഥിച്ചുകൊണ്ട് ജീപ്പില്‍ നിശ്ചലരായി ഇരുന്നു. ജീപ്പ് ഓഫാക്കിയിരുന്നതിനാല്‍ ഒന്നിനും ജീവനില്ലെന്ന് സംശയിച്ച് അല്‍പ സമയത്തിന് ശേഷം ആനതിരിഞ്ഞ് നടക്കുകയായിരുന്നു. ആന കാട്ടിനുള്ളില്‍ മറഞ്ഞ ശേഷം തിരിച്ചുകിട്ടിയ ജീവനും കൊണ്ട് വനപാലകര്‍ സ്ഥലം വിട്ടു.
