കണ്ണൂര്‍: ഭര്‍ത്താവിനു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയ ഭാര്യയുടെ കൊന്ത മാല മോഷണം പോയതായി പരാതി. ഇരിട്ടി ,വിളമന കുന്നോത്ത് കണിപ്പള്ളില്‍ ഹൗസില്‍ ആനിയമ്മ ഫ്രാന്‍സിസിന്റെ(63) ഒരു പവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മോഷണം സംബന്ധിച്ച്എടക്കാട് പൊലീസില്‍ പരാതി നല്‍കി. ഫ്രാന്‍സിസിനെ ജൂലായ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന മുറിയിലെ മേശയുടെ തട്ടില്‍ അഴിച്ചുവച്ചിരുന്ന മാലയാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
