പി.പി. ചെറിയാന്‍
സണ്‍ വാലി, കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സണ്‍ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചര്‍ച്ചിന്റെ ദീര്‍ഘകാല പാസ്റ്ററും പ്രശസ്ത ബൈബിള്‍ അദ്ധ്യാപകനുമായ ജോണ്‍ മക്ആര്‍തര്‍ (86) അന്തരിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ സണ്‍ വാലിയിലെ ഗ്രേസ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ പ്രസംഗിച്ചിരുന്നു. റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി അന്താരാഷ്ട്രതലത്തില്‍ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ഗ്രേസ് ടു യു പ്രക്ഷേപണ ശുശ്രൂഷയുടെ പിന്നിലെ ശബ്ദമായിരുന്നു അദ്ദേഹം. ദൈവശാസ്ത്ര പുസ്തകങ്ങളും ബൈബിള്‍ വ്യാഖ്യാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.