പത്തനംതിട്ട: വെച്ചുച്ചിറയിൽ ഭാര്യമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് അടിച്ചു കൊന്നു. ഉഷാമണിയെ(54) ആണ് സുനിൽ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് സുനിൽ, വീടിനു മുന്നിൽ വച്ച് ഉഷാമണിയെ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. കൃത്യത്തിനു പിന്നാലെ പൊലീസ് എത്തുന്നതുവരെ വീടിനു മുന്നിൽ തന്നെ സുനിൽ നിന്നു. പൊലീസ് ഉദ്യോഗസ്ഥരോടു താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമാക്കി. കൃത്യം വിശദീകരിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാരും വ്യക്തമാക്കി.
