തിരുവനന്തപുരം : സ്വകാര്യ ബസ് ഉടമകൾ ജൂലൈ 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി വർധിപ്പിക്കണം എന്നതുൾപ്പെടെ ആവശ്യങ്ങളാണ് ഉടമകൾ ഉന്നയിച്ചിരുന്നത്. ഇതു സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി അടുത്താഴ്ച ചർച്ച നടക്കും. ജൂൺ 8ന് സ്വകാര്യ ബസ് ഉടമകൾ നടത്തിയ സൂചനാ സമരം പൂർണമായിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കളെ മന്ത്രി ചർച്ചയ്ക്കു വിളിച്ചത്.
