യുഎസ് വിപണിയിൽ ഇന്ത്യൻ മാമ്പഴത്തിന് പ്രിയമേറുന്നു

പി പി ചെറിയാൻ

സിയാറ്റിൽ, വാഷിംഗ്ടൺ: യുഎസ് വിപണിയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് പ്രിയമേറുന്നു.ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രിയം വർദ്ധിപ്പിക്കുന്നതിനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനുമായി, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കാർഷിക- ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുമായി സഹകരിച്ച്മമ്പഴോത്സവം സംഘടിപ്പിച്ചു.

ദസഹരി, ചൗസ, ലാംഗ്ര, മല്ലിക, തോതാപുരി എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഇന്ത്യൻ മാമ്പഴ ഇനങ്ങൾ മേളയിൽ പ്രദ ർശിപ്പിച്ചു. മാമ്പഴ പ്രേമികൾക്കും വ്യവസായ പ്രമുഖർക്കും ഇത് ആസ്വാദ്യകരമായ അനുഭവമായിരുന്നു.

സ്റ്റേറ്റ് അറ്റോർണി ജനറൽ നിക്ക് ബ്രൗൺ, സ്റ്റേറ്റ് സെനറ്റർ മങ്ക ധിംഗ്ര, സിയാറ്റിൽ തുറമുഖ കമ്മീഷണർ സാം ചോ എന്നിവരുൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. ഓരോ മാമ്പഴ ഇനത്തിന്റെയും തനതായ സുഗന്ധം, ഘടന, മധുരം എന്നിവ അവർ ആസ്വദിച്ചു.

ഇന്ത്യൻ മാമ്പഴങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എടുത്തു കാണിച്ചു. 2024-ൽ അമേരിക്കയിലേക്കുള്ള മാമ്പഴ കയറ്റുമതി 19 ശതമാനം വർദ്ധിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page