കാസർകോട്: മഞ്ചേശ്വരം , കുഞ്ചത്തൂരിൽ ലോറിയിടിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയ പാത നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ബീഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25), രാജസ്ഥാൻ സ്വദേശി ദാമൂർ അമിത്ത് ഗണപതി ഭായി (23) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് നിന്നു നിന്നു മംഗ്ളൂരുവിലേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ദേശീയപാതയിൽ വാഹനം നിർത്തിയിട്ട് ജോലി ചെയ്യുകയായിരുന്നു തൊഴിലാളികൾ. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
