തൃശൂർ: ആലപ്പാട് നവവധുയായ എൽഎൽബി വിദ്യാർഥിനിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ നെല്ലിപ്പറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ്(22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയായ നേഹയുടെ വിവാഹം 6 മാസം മുൻപാണ് കഴിഞ്ഞത്. ഞായറാഴ്ചയാണ് സംഭവം. നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തി. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. പിന്നാലെ മുറിയിൽ കയറി വാതിലടച്ച നേഹ വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
