കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ മന്ത്രി ശിവന്‍കുട്ടിക്ക് ധിക്കാര പരമായ നിലപാടാണെന്ന് സമസ്ത നേതാവ് മുക്കം ഉമ്മര്‍ ഫൈസി അഭിപ്രായപ്പെട്ടു. സ്‌കൂള്‍ സമയമാറ്റത്തെ കുറിച്ച് സ്വീകരിക്കേണ്ടുന്ന നിലപാട് ചര്‍ച്ച ചെയ്യാന്‍ സമസ്ത യോഗം ചൊവ്വാഴ്ച ചേരാനിരിക്കവെയാണ് ഉമ്മര്‍ ഫൈസി മന്ത്രിക്കും സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ചത്.
സമയമാറ്റക്കാര്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ശരിയല്ല. മാറ്റമില്ലെങ്കില്‍ പിന്നെന്തിനു ചര്‍ച്ചയ്ക്ക് വിളിക്കണം. മന്ത്രിയുടെ ഈ നിലപാട് അംഗീകരിക്കുവാന്‍ കഴിയില്ല. മുസ്ലീം സമുദായത്തെ അവഗണിച്ചു കൊണ്ടു സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ കഴിയില്ല- അദ്ദേഹം വ്യക്തമാക്കി.
